കൊച്ചി - സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തും. ജൂലൈ 31വരെ സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെല്ലാം അടച്ചിടും. 52 ദിവസത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ മീന്‍പിടിക്കാനാകില്ല. സംസ്ഥാനത്താകെ 3737 യന്ത്രവല്‍കൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. ചെറിയ വളളങ്ങള്‍ക്കും മറ്റും മീന്‍പിടിക്കുന്നതിന് വിലക്കില്ല. ട്രോളിംഗ് നിരോധനം മത്സ്യതൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണ്.