അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മോഡി ഈജിപ്ത് സന്ദര്‍ശിച്ചേക്കും

ന്യൂദല്‍ഹി- യു. എസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മടക്ക യാത്രക്കിടയില്‍ കെയ്‌റോയിലേക്കും പോകും. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

മിഡില്‍ ഈസ്റ്റേണ്‍ രാജ്യത്തിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. എങ്കിലും ഔദ്യോഗികമായി ഇക്കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2023 ജനുവരിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ  പരേഡില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഇന്ത്യയുടെ പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

Latest News