കോട്ടയം- മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത, കെ ഫോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ ഫോണിന്റെ ചെയര്‍മാന്‍ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സ്വപ്ന ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടു.
സ്വപ്നയുടെ കുറിപ്പ്:
കെ ഫോണ്‍ ആരായിരുന്നു ചെയര്‍മാന്‍? മില്യന്‍ ഡോളര്‍ ചോദ്യമാണിത്. എന്റെ മുന്‍ ഭര്‍ത്താവ് ജയശങ്കര്‍ ലോജിസ്റ്റിക്‌സ് മാനേജരായി ഇതില്‍ ജോലി ചെയ്തിരുന്നു. എന്നെപ്പോലെ തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയില്‍ ജോലി ചെയ്തു. ആരാണ് വിനോദ്? കോണ്‍ഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് അദ്ദേഹം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി 'പിവി' നിയമിച്ച, പിഡബ്ല്യുസിയിലെ ജോലിക്കാരാണു ഞങ്ങള്‍. ഈ വിഷയം ഞാന്‍ നേരത്തേയും ഉന്നയിച്ചിട്ടുണ്ട്. മധുവിധുവും പ്രീപെയ്ഡ് ഡിന്നര്‍ നൈറ്റും ബെല്ലി ഡാന്‍സും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.