ബെംഗളൂരു: - സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദറിന്റെ ദൃശ്യങ്ങള്‍ .പാര്‍ട്ടി പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി തോളിലേറ്റി നടക്കുകയാണ് ഖാദര്‍. ഉള്ളാള്‍ മുടിപ്പൂവിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് കജാവയുടെ സഹോദരന്‍ ശരത് കജാവയുടെ മൃതദേഹമാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് യു ടി ഖാദര്‍ തോളിലേറ്റിയത്. ഹിന്ദു - മുസ്ലിം സംഘര്‍ഷങ്ങള്‍ സ്ഥിരമായി നടക്കുന്ന തീരദേശ കര്‍ണാടക മേഖലയില്‍, മതം നോക്കാതെ, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് സഹപ്രവര്‍ത്തകന്റെ മൃതദേഹമേന്തിയ യു ടി ഖാദറിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുകയാണ് മംഗളുരു എം എല്‍ എയും മലയാളിയുമാണ് കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ആയിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്.