തിരുവനന്തപുരം- സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാന്‍ ചെന്ന യുവാവ് ഹെല്‍മറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റ് മരിച്ചു. തിരുവന്തപുരം വെള്ളറടയിലാണ് സംഭവം. മലയിന്‍കാവ് സ്വദേശി ശാന്തകുമാര്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ശാന്തകുമാറിന് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. ശാന്തകുമാറിനെ മര്‍ദ്ദിച്ച പ്രതി അക്കാനി മണിയനായി വെള്ളറട പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.