കൊച്ചി- വ്യാജവാര്‍ത്ത ചമച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ പരാതി. പി.വി ശ്രീനിജിന്‍ എം.എല്‍.എയാണ് യൂട്യൂബ് ചാനലിനും ഷാജന്‍ സ്‌കറിയ, ആന്‍മേരി ജോര്‍ജ്, റിജു എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രമുഖ വ്യവസായി എം.എ യൂസഫ് അലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ലഖ്‌നൗ കോടതി കഴിഞ്ഞ ദിവസം വാറന്റ് അയച്ചിരുന്നു.