ആലപ്പുഴ- മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മഹേഷ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കഴുത്തു മുറിച്ചാണു ആത്മഹത്യക്കു ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര ബുധനാഴ്ച രാത്രിയാണു സംഭവം. രാത്രി ഏഴരയോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ചാണ് മഹേഷ് നക്ഷത്രയെ വെട്ടിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണു കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്നെത്തി മഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഇവരെ നാട്ടുകാരാണു മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണു സുനന്ദ.