Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO സൗദിയിലേക്ക് വരൂ; നിറയെ അവസരങ്ങള്‍, പുതിയ വിസ

റിയാദ്- സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ  ലോകത്തിനു മുന്നില്‍ ധാരാളം നിക്ഷേപ അവസരങ്ങള്‍ തുറന്നിരിക്കയാണ് സൗദി അറേബ്യ. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വകാര്യ മേഖലക്ക് നിര്‍വഹിക്കാനുള്ള പങ്ക് മനസ്സിലക്കി കൊണ്ടാണ് സൗദിയുടെ ഓരോ ചുവടുവെപ്പും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യമേഖലയുടെ സംഭവന 40 ശതമാനത്തില്‍ 65 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. നേരിട്ടുള്ള വിദേശ നിക്ഷപവും വന്‍തോതില്‍ ഉയരണമെന്ന് രാജ്യം കണക്കൂട്ടുകയും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 2030 ആകുമ്പോഴേക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ജി.ഡി.പിയുടെ ഏഴു ശതമാനത്തില്‍നിന്ന് 5.7 ശതമാനമായി വര്‍ധിപ്പക്കാന്‍ ലക്ഷ്യമിടുന്നു.
കഴിഞ്ഞ വര്‍ഷം ജി 20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. തൊഴില്‍ വിപണിയില്‍ വനിതാ സന്നിധ്യം 36 ശതമാനമായി ഉയര്‍ന്നതോടൊപ്പം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുമുണ്ട്.
സൗദിയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് വിദേശ രാജ്യങ്ങളിലെ ബിസിനസുകാരെ ബോധ്യപ്പെടുത്താന്‍ എല്ലാ ശ്രമവും നിക്ഷേപ മന്ത്രാലയം നടത്തുന്നു. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പാടേ മാറിയെന്നതാണ് ഇതില്‍ പ്രധാനം.
സൗദി സന്ദര്‍ശിച്ച് ഇവിടത്തെ അവസരങ്ങളും അന്തരീക്ഷവും നേരിട്ട് വിലയിരുത്താന്‍ അവസരമൊരുക്കുന്നതാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍വെസ്റ്റര്‍ വിസിറ്റര്‍ വിസ. സൗദി നിക്ഷേപ മന്ത്രാലയം വിദേശമന്ത്രാലയുമായി ഏകോപനം നടത്തിയാണ് ഇന്‍വെസ്റ്റര്‍ വിസിറ്റര്‍ വിസ അവതരിപ്പിച്ചിരിക്കുന്നത്.
സൗദിയില്‍ നിക്ഷേപാവസരങ്ങള്‍ തേടി എത്തുന്ന നിക്ഷേപകരുടെ യാത്ര എളുപ്പമാക്കാനാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ് വിസിറ്റ് വിസ ഓണ്‍ലൈന്‍ ആയി ലഭിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തല്‍ക്ഷണം വിസകള്‍ അനുവദിച്ച് നിക്ഷേപകന് ഇമെയില്‍ വഴി അയക്കും. ആദ്യ ഘട്ടത്തില്‍ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കാണ് പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ മറ്റു രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കും ഇ-വിസ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.
മത്സരക്ഷമതയുമുള്ള മുന്‍നിര നിക്ഷേപ ശക്തിയായി സൗദി അറേബ്യയെ പരിവര്‍ത്തിപ്പിക്കാനുള്ള വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പുതിയ സേവനം സഹായിക്കുമെന്നാണ് സൗദി അധികൃതര്‍ കരുതുന്നത്.  

 

Latest News