നെടുമ്പാശ്ശേരി-ഹജ്ജ് ക്യാംപിലെ സേവനത്തിനിടെ വളണ്ടിയർ കുഴഞ്ഞ് വീണ് മരിച്ചു. ഭക്ഷണ ശാലയിൽ സേവനം ചെയ്തു വരികയായിരുന്ന മുവാറ്റുപുഴ പേട്ട പള്ളിക്കൂടത്തിൽ വീട്ടിൽ പരേതനായ ഹസ്സൻ റാവുത്തറുടെ മകൻ ഷക്കീർ ഹുസൈൻ (58) ആണ് മരണപ്പെട്ടത്. ഇന്നു പുലർച്ചെ സുബ്ഹി നമസ്‌ക്കാരത്തിന് ശേഷം ഭക്ഷണശാലയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : ആമിന. ഭാര്യ : നാജ. മക്കൾ : നാസിഫ് ഹുസൈൻ, വാസിൽ, ജാസിർ. ഖബറടക്കം നടത്തി