തൃശൂർ- ചെന്ത്രാപ്പിന്നിയിൽ ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചാമക്കാല മോസ്‌കോ പാലത്തിന് സമീപം കോഴിശേരി സജീവൻ(52)ഭാര്യ ദിവ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവനെ ഹാളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ എത്തി പരിശോധിച്ചപ്പോൾ അടുത്തുള്ള മുറിയിൽ ദിവ്യയെയും മരിച്ചതായി കണ്ടെത്തി. സമീപത്തുനിന്ന് കയറും കണ്ടെത്തി. മത്സ്യതൊഴിലാളിയായ സജീവന് സാമ്പത്തിക ബാധ്യതയുള്ളതായി വിവരമുണ്ട്.