Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാഫി പ്രശ്‌നം രമ്യമായി തീരുമായിരുന്നു; ചിലർ അട്ടിമറിച്ചുവെന്ന് ഹമീദ് ഫൈസി

കോഴിക്കോട്- വാഫി, വഫിയ പ്രശ്‌നം രമ്യമായി തീരേണ്ടതായിരുന്നുവെന്നും എന്നാൽ വാഫി സെനറ്റിനകത്തും പുറത്തും ചില അരുതായ്മകൾ സംഭവിച്ചുവെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ പോലും മറികടന്നായിരുന്നു സെനറ്റിൽ നീക്കമുണ്ടായത്. പ്രശ്‌നക്കാർ ആരെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും അത് സഹായകമായെന്നും സമസ്തയും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മധ്യസ്ഥരും വേണ്ടവിധം ഇക്കാര്യം കൈകാര്യം ചെയ്യുമെന്നും ഹമീദ് ഫൈസി പറഞ്ഞു. 
ആനുകാലിക പ്രശ്‌നങ്ങളുടെ മറപിടിച്ച് സമസ്തയെ കടന്നാക്രമിക്കാൻ ചില വഹാബി,മൗദൂദികൾ പൊതു പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നുണ്ട്.ജമാഅത്തെ ഇസ്ലാമി,അവരുടെ ചാനൽ ഇവർക്കു വേണ്ടി മാത്രം നീക്കിവെച്ചിട്ടുണ്ട്. സാമുദായിക രാഷ്ട്രീയ സംഘടനകളുടെയും പോഷക ഘടകങ്ങളുടെയും ചില പ്രവർത്തകർ സമസ്ത നേതാക്കൾക്കെതിരെ ഹീനമായ നിലയിൽ ചില വോയ്‌സ് ഇറക്കുന്നുണ്ട്. ചില പ്രതികരണങ്ങൾ കുറിക്കുന്നുമുണ്ട്. ഇതിന് മുസ്ലിം ലീഗ് നേതൃത്വം ഉത്തരവാദിയല്ല. പക്ഷേ അത്തരക്കാരെ നാം തിരിച്ചറിയണം. മുസ്ലിം ലീഗ് നമുക്ക് ആവശ്യമാണ്. അതിന്റെ ലക്ഷ്യം പരിപാവനമാണ്. കേരളത്തിലെ മുസ്ലിങ്ങൾ നേടിയെടുത്ത ഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന്റെ പിതൃത്വം മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ടതാണെന്നും ഹമീദ് ഫൈസി പറഞ്ഞു.
 

Latest News