റിയാദ്- ഐ.എസ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് തടയാന്‍ സൗദി അറേബ്യ എല്ലാ ശ്രമവും തുടരുമെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഐ.എസിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യത്തിന്റെ മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയും തീവ്രവാദ ആശയങ്ങളും ചെറുത്തു തോല്‍പിക്കേണ്ടതുണ്ട്. ഐ.എസിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എവിടെ ആയിരുന്നാലും ഐ.എസിനെ തടയാനുള്ള എല്ലാ ശ്രമവും സൗദി അറേബ്യ തുടരും. ഭീകരത തുടച്ചുനീക്കുന്നതിന് കൂട്ടായ നീക്കം അനിവാര്യമാണ്. സംവാദത്തിന്റേയും സഹിഷ്ണുതയുടേയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും മുന്നോട്ടുവരണമെന്നും ഫൈസല്‍ രാജകുമാരന്‍ അഭ്യര്‍ഥിച്ചു.