ആലപ്പുഴ-കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മോഹന്‍ ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ലോക പരിസ്ഥിതി ദിനത്തില്‍അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചു കൊണ്ടാണിത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജ ഗ്രിഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് 300 കുടുംബങ്ങള്‍, ആരാധനാലയങ്ങള്‍, സ്‌ക്കൂളുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പ്രയോജനം ചെയ്യും. പ്രതിവര്‍ഷം ഒന്‍പതു ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുണ്ട്.
ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് ആവശ്യമായ ശുദ്ധജലം സൗജന്യമായി എടുക്കാം.ടെക്നോളജിയുടെ സാധ്യതകള്‍ സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത് കേരളത്തിലെ ആദ്യ പ്ലാന്റാണിത്. ബാറ്ററികള്‍ ഉപയോഗിക്കാതെ വൈദ്യുതി നേരിട്ടു നല്‍കുന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്ലാന്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ഉറപ്പു നല്‍കുന്നതിനൊപ്പം പൂര്‍ണ്ണമായും പ്രകൃതി സൗഹൃദയവുമാണ്.കുട്ടനാട്ടിലെ ശൂജലത്തില്‍ സാധാരണയായി കണ്ടുവരുന്നതും ആരോഗ്യത്തിനു ഹാനികരവുമായ ഇരുമ്പ്, കാല്‍സ്യം,ക്ളോറൈഡ്, ഹെവി മെറ്റല്‍സ്, തുങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം കോളിഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകളെയും ഇല്ലാതാകാന്‍ കഴിവുള്ള പ്ലാന്റ്ണ്. ലോക പരിസ്ഥിതി ദിനത്തില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി പ്ലാന്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കാര്‍ഡിന്റെ വിതരണം ഡയറക്ടര്‍ സജീവ് സോമന്‍ നിര്‍വഹിച്ചു. ഇത്തരം പ്ലാന്റുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.