തിരുവല്ല - പ്ലാന്റേഷൻ കോർപറേഷൻ മുൻ ചെയർമാനും പത്തനംതിട്ട ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജി ഗോപിനാഥൻ നായർ (90) അന്തരിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.സി.സി അംഗം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊടുമൺ സ്വദേശിയാണ്.
പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ മുതൽ വീട്ടിൽ പൊതുദർശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തുന്നത്. സംസ്‌കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.