Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത;  ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം- സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാല്‍ കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളില്‍ കാലവര്‍ഷം കേരളതീരത്തേക്ക് എത്തും.
കാലവര്‍ഷം കേരളത്തിലെത്താനുള്ള അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമാണ്. അതേസമയം, മധ്യ-കിഴക്കന്‍ അറബിക്കടലില്‍ വീശുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്. നിലവില്‍ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 160 കി.മീറ്റാണ് വേഗം.

Latest News