കണ്ണൂര്‍ - കണ്ണൂരില്‍ നടുറോഡില്‍ കാട്ടാന പ്രസവിച്ചു. ആരെയും അടുത്തേക്ക് പ്രവേശിപ്പിക്കാതെ മറ്റ് കാട്ടാനകള്‍ പ്രസവത്തിന് കാവല്‍ നിന്നു. കീഴ്പ്പള്ളി പാലപ്പുഴ റൂട്ടില്‍ നേഴ്‌സറിക്ക് സമീപം റോഡിലാണ് കാട്ടാന പ്രസവിച്ചത്. രാത്രിയിയോടെയാണ് സംഭവം. കൂട്ടത്തില്‍ ഉള്ള മറ്റ് ആനകള്‍ സുരക്ഷ ഒരുക്കി റോഡില്‍ തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. വനവകുപ്പിന്റെ ആര്‍ ടി സംഘം സ്ഥലത്തെത്തി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ആറളം ഫാം കാര്‍ഷിക മേഖലയില്‍ നിന്നുള്ള കാട്ടാനയാണ് റോഡില്‍ പ്രസവിച്ചതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ആറളം ഫാമില്‍ നിരവധി കാട്ടാനകളുണ്ട്.