കൊച്ചി- വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയ്ക്ക് ശ്രമിച്ച എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് സി.പി.എം നേതാവ് പി.കെ ശ്രീമതിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി.
കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി എന്നാലും എന്റെ വിദ്യേ എന്നു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനോടാണ് ഹരീഷിന്റെ പ്രതികരണം.
ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാര്‍ത്ഥി സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ പിടിച്ചിരുത്തിയതിനുശേഷം..ന്യായികരിക്കാന്‍ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോള്‍..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാന്‍ തോന്നുന്നു-മഴവില്‍ സലാം.. എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഹരീഷ് കുറിച്ചത്.