അങ്കാറ- തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ഹിറ്റ്‌ലറുടെ മീശ വരക്കുകകയും അസഭ്യം എഴുതുകയും ചെയ്ത പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കുകിഴക്കന്‍ പട്ടണമായ മെര്‍സിനിലെ തന്റെ വീടിന് സമീപം പതിച്ചിരുന്ന പോസ്റ്ററിലാണ് അപകീര്‍ത്തികരമായ കമന്റുകള്‍ക്കൊപ്പം 16 കാരന്‍ ഉര്‍ദുഗാന് ഹിറ്റ്‌ലറുടെ മീശ വരച്ചതെന്ന് പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മീശ വരച്ചതായി സമ്മതിച്ചെങ്കിലും അപകീര്‍ത്തി കമന്റുകള്‍ താന്‍ എഴുതിയതല്ലെന്ന് കൗമാരക്കാരന്‍ പറഞ്ഞു.
പ്രോസിക്യൂട്ടര്‍ മുമ്പാകെ ഹാജരാക്കിയ 16 കാരനെ പ്രസിഡണ്ടിനെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി അടുത്തുള്ള യുവജനതടങ്കല്‍ കേന്ദ്രത്തിലേക്ക് അയച്ചതായി ഹാക്ക് ടിവി റിപ്പോര്‍ട്ട് ചെയ്തു.