കണ്ണൂര്‍ - പാനൂരില്‍ വീട്ടില്‍ നിന്നും മുറ്റത്തേക്കിറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയില്‍ നസീര്‍ - മുര്‍ഷിദ ദമ്പതികളുടെ മകന്‍ ഒന്നര വയസുകാരന്‍ ഐസിന്‍ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്.. കണ്ണിനും മൂക്കിനും ചെവിയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.