പുനര്‍മൂല്യനിര്‍ണയത്തില്‍ മഞ്ചേരി ഗേള്‍സ് സ്‌കൂളിന് നൂറുമേനി

മഞ്ചേരി-ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒരു കുട്ടിക്ക് ഒരു വിഷയത്തില്‍ ഡി ഗ്രേഡ് ലഭിച്ച് നൂറു ശതമാനം വിജയം നഷ്ടപ്പെട്ട മഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുനര്‍മൂല്യനിര്‍ണയത്തിലൂടെ നൂറുമേനി.   ഡി ഗ്രേഡ് നേടിയ ഒരു കുട്ടി പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെടുകയായിരുന്നു.  മൂല്യനിര്‍ണയം കഴിഞ്ഞപ്പോള്‍ കുട്ടിക്ക്
സി പ്ലസ് ലഭിച്ചു. ഇതോടെ ജില്ലയില്‍ നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ ജി.ജി.എസ്.എസ് മഞ്ചേരിയും ഇടം നേടി. മൂല്യനിര്‍ണയത്തിന്റെ ഫലം വന്നതോടെ ജില്ലാ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത ചടങ്ങില്‍ സ്‌കൂളിന് ഉപഹാരം നല്‍കി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.ടി. ഫാറൂഖ്, പ്രിന്‍സിപ്പല്‍ എം. അലി, ഹെഡ്മാസ്റ്റര്‍ കെ.മധുസൂദനന്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

 

Latest News