തിരുവനന്തപുരം - നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് യുവാവ് മരിച്ചു. പൊറ്റയില്‍ക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്. കുളത്തൂര്‍ റോഡില്‍ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റില്‍ വീണാണ് ഇലക്ട്രിക് ലൈന്‍ പൊട്ടിയത്. യാത്രക്കാരനായ ബിജുവിന്റെ ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈന്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവറാണ് മരിച്ച ബിജു.