കാസര്‍കോട് - അബുദാബിയില്‍ നിന്ന് കാഞ്ഞങ്ങാട് എത്തിയ യുവാവില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. എമര്‍ജന്‍സി ലൈറ്റിന്റെ അകത്ത് ഈയം പൂശി സ്വര്‍ണം ഒളിപ്പിച്ചു കടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ കാഞ്ഞങ്ങാട് എത്തിയത്.