കൊച്ചി - ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതി കൊല്ലപ്പെട്ട സംഭവം കൊലപാകമെന്ന് തെളിഞ്ഞു. കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിലായി. പാലക്കാട് തിരുനെല്ലായി സ്വദേശിനി ലിന്‍സി കൊല്ലപ്പെട്ട കേസിലാണ് തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂര്‍ ജെസില്‍ (36) അറസ്റ്റിലായത്. ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. വിദേശ യാത്രയുടെയും കട ബാധ്യതയുടെയും പേരില്‍ ഇരുവരും കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായപ്പോള്‍ ജെസില്‍ ലിന്‍സിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്താല്‍ താഴെ വീണ ലിന്‍സിയെ ചവിട്ടി ബോധരഹിതയാക്കുകയും ചെയ്തു. ലിന്‍സി കുളിമുറിയില്‍ വീണ് ബോധം കെട്ടുവെന്ന് ജെസില്‍ ലിന്‍സിയുടെ വീട്ടുകാരെ ഫോണില്‍ അറിയിക്കുകയും ചെയ്തു. ഇവര്‍ എത്തിയ ശേഷമാണ് ലിന്‍സിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴി മധ്യ ലിന്‍സി മരണമടയുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന്റെ സൂചനകളുള്ളത്. ഇതേ തുടര്‍ന്ന് ജെസിലിനെ പോലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.