കോഴിക്കോട് - കോഴിക്കോട് ശാന്തിനഗര്‍ കോളനിയില്‍ 74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ പിടികൂടിയത് നാട്ടുകാര്‍. കൊല്ലപ്പെട്ട വയോധികയുടെ അയല്‍വാസിയായ രാജനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വൈകുന്നേരമാണ് സംഭവം നടന്നത്. പനി പിടിച്ച് കിടപ്പിലായ വയോധികയെ രാജന്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ കൊല്ലപ്പെട്ടു. ക്രൂരകൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രാജനെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സ്ഥിരം മദ്യപാനിയും പ്രശ്‌നക്കാരനുമാണ് രാജന്‍. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വെള്ളയില്‍ സി.ഐ വി. ബാബുരാജന്‍ പറഞ്ഞു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.