Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിലേക്ക് നോര്‍ക്ക വഴി നഴ്‌സ് റിക്രൂട്ട്‌മെന്റ്, 12 വരെ അപേക്ഷിക്കാം

തിരുവനന്തപുരം- ബഹ്‌റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്‌സി / ജി.എന്‍.എം. യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജിക്കല്‍/ ഐ.സി.യു / ഓപ്പറേഷന്‍ തീയറ്റര്‍  പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്‌സുമാര്‍ക്കും, ബി എസ് സി നഴ്‌സിങ്ങും എമര്‍ജന്‍സി/ആംബുലന്‍സ്/പാരാമെടിക് ഡിപ്പാര്‍ട്‌മെന്റുകളില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
അഭിമുഖം ഓണ്‍ലൈന്‍ മുഖേന നടത്തും. ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350  ദിനാര്‍ ലഭിക്കും. (ഏകദേശം 76, 000/ ഇന്ത്യന്‍ രൂപ).

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റായ  www.norkaroots.org മുഖേന അപേക്ഷിക്കാമെന്ന്  നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12, കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍നിന്ന് 8004253939, വിദേശത്തുനിന്നും +918802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )

 

Latest News