റിയാദ് - സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ വിമാനം ആദ്യ പറക്കല്‍ നടത്തി. റിയാദ് എയര്‍ ലോഗോ പതിച്ച വിമാനം വിദേശ എയര്‍പോര്‍ട്ടില്‍ വെച്ച് ടേക്ക് ഓഫ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
2030 ഓടെ ലോകത്തെ 100 ലേറെ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താന്‍ റിയാദ് എയര്‍ ലക്ഷ്യമിടുന്നു. 2023 മാര്‍ച്ച് 12 ന് ആണ് റിയാദ് എയര്‍ സ്ഥാപിതമായത്. റിയാദ് ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുക. റിയാദ് എയര്‍ ലോഗോ പതിച്ച ബോയിംഗ് ഡ്രീംലൈനര്‍ 787 ഇനത്തില്‍ പെട്ട വിമാനങ്ങളുടെ ഫോട്ടോകള്‍ റിയാദ് എയര്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റിയാദ് എയറിന് അയാട്ടയില്‍ നിന്ന് ആര്‍.എക്‌സ് കോഡ് ലഭിച്ചിട്ടുണ്ട്.
— Aml shihata (@AmlShihata) June 5, 2023