Sorry, you need to enable JavaScript to visit this website.

സി.പി.എം കുടുംബാധിപത്യ പാർട്ടിയായി -കെ. സുരേന്ദ്രൻ

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വ്യക്തിഹത്യ പ്രതിരോധിക്കാൻ സി.പി.എം മന്ത്രിമാർ രംഗത്തിറങ്ങണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന സി.പി.എമ്മും കുടുംബ പാർട്ടിയായി മാറിയെന്നതിന്റെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാവട്ടെ കുടുംബത്തിലുള്ള മറ്റൊരു അംഗമായ റിയാസും. കേരള ഭരണം പിണറായി വിജയന്റെ കുടുംബകാര്യമായി മാറി കഴിഞ്ഞു. കമ്യൂണിസ്റ്റ് ആശയം കേരളത്തിൽ പൂർണമായും അപ്രസക്തമായിരിക്കുകയാണ്. കോൺഗ്രസിനെയും മറ്റ് പ്രാദേശിക പാർട്ടികളെയും പോലെ സി.പി.എമ്മും കുടുംബപാരമ്പര്യത്തിലേക്ക് നീങ്ങുകയാണ്.എ.ഐ ക്യാമറയും കെ-ഫോണും തട്ടിപ്പാണെന്ന് എല്ലാവർക്കും മനസ്സിലായി കഴിഞ്ഞതായി സുരേന്ദ്രൻ പറഞ്ഞു. എ.ഐ ക്യാമറയിലെ വിവാദ കമ്പനിയായ എസ്.ആർ.ഐ.ടി തന്നെയാണ് കെ-ഫോണിന്റെയും പിന്നിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

Latest News