ഐ ടി രംഗത്തെ ആഗോള ഭീമന്‍ മൈക്രോസോഫ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ അവരുടെ ഗ്ലോബല്‍ ടെക്‌നോളജി ഹബ് കേരളത്തില്‍ തുറക്കുന്നതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ കടന്നു വരവ്. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്ത് ക്യാമ്പസ് തുറക്കാന്‍ താല്‍പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ഐടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും പുതിയ പവര്‍ പ്രോജക്ടുകളും എല്‍ഡിഎഫ് ഭരണകാലത്ത് തന്നെ പൂര്‍ത്തിയാകുമെന്നും അഞ്ചു വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.കൂടുതല്‍ ലോകോത്തര കമ്പനികള്‍ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷവും സ്ത്രീ സുരക്ഷയും വിദ്യാസമ്പന്നരായ യുവാക്കളുടെ സാന്നിധ്യവുമാണ് അനുകൂല ഘടകങ്ങള്‍.