തിരുവനന്തപുരം - റോഡിലെ നിയമ ലംഘനം കണ്ടുപിടിക്കനുാള്ള എ ഐ ക്യാമറയ്ക്ക് 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ കഴിയുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദം തള്ളി മോട്ടാര്‍ വാഹന വകുപ്പ്. കണ്‍ട്രോള്‍ റൂമില്‍ വരുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചു മാത്രമേ വയസ്സ് കണക്കാക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. പരാതിയുള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും വകുപ്പ് അധികൃതര്‍ പറയുന്നു. ഇരുചക്രവാഹനങ്ങളില്‍ 12 വയസില്‍ താഴെയുള്ളവര്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളെ ക്യാമറയ്ക്ക് തിരിച്ചറിയാനാകുമെന്നായിരുന്നു മന്ത്രിയുടെ വാദം.