Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍നിന്നെത്തി കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന പ്രതി ചികിത്സയിലിരിക്കെ മരിച്ചു

മലപ്പുറം-കാമുകിക്കൊപ്പം ചേര്‍ന്ന് കാമുകിയുടെ ഭര്‍ത്താവിനേയും പിന്നീട് കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. താനൂര്‍ ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മഞ്ചേരി സ്‌പെഷല്‍ സബ് ജയിലില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
2018ലാണ് കാമുകി സൗജത്തിന്റെ ഭര്‍ത്താവ് താനൂര്‍ സ്വദേശി സവാദിനെ ബഷീര്‍ കൊലപ്പെടുത്തിയത്. കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയാണ് ബഷീര്‍ കൊലപാതകം നടത്തിയത്.
കേസില്‍ അറസ്റ്റിലായ ബഷീറും സൗജത്തും പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വാടകയ്ക്ക് വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ നവംബറില്‍ സൗജത്തിനെ മരിച്ച നിലയില്‍  കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ സൗജത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
പോലീസ്  തിരയുന്നതിനിടെയാണ് കോട്ടയ്ക്കലില്‍ ബഷീറിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

 

Latest News