Sorry, you need to enable JavaScript to visit this website.

മയക്കുമരുന്നുമായി തൃശൂരില്‍ രണ്ടു യുവതികള്‍ പിടിയില്‍

തൃശൂര്‍- സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ പുതുശേരി കണ്ണോത്ത് വീട്ടില്‍ സുരഭി (23),  കരുവഞ്ചാ സ്വദേശി തോയല്‍ വീട്ടില്‍ പ്രിയ (30) എന്നിവരെയാണ് കുന്നംകുളം പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ചൂണ്ടല്‍  ഗുരുവായൂര്‍ റോഡില്‍ വാഹന പരിശോധന നടത്തി വരുന്നതിനിടെയാണ് സംശയം തോന്നിയ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. വിശദമായ പരിശോധനയില്‍ പാന്റിന്റെ പോക്കറ്റിലായി സൂക്ഷിച്ച 18.4 ഗ്രാം  സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള റൈഡര്‍ കൂടിയായ ചൂണ്ടല്‍ സ്വദേശി സുരഭിയാണ് ബ്ലാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായുള്ള എംഡിഎംഎ ബൈക്കില്‍ എത്തിക്കുന്നത്. കണ്ണൂര്‍ സ്വദേശിനി പ്രിയ കഴിഞ്ഞ നാല് മാസമായി സുരഭിക്കൊപ്പമാണ് താമസിക്കുന്നത്. കുന്നംകുളം കേന്ദ്രീകരിച്ച്  വലിയ രീതിയില്‍ എംഡിഎംഎ വില്‍പ്പന നടക്കുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജു, ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘത്തിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുവൃതകുമാര്‍ പി.രാഗേഷ്, സിപിഒമാരായ പഴനിസ്വാമി വിപിന്‍ദാസ് , സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

 

Latest News