Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിനോദ പരിപാടികള്‍ക്ക് കൂടുതല്‍ ലൈസന്‍സ്, കോഫി ഷോപ്പുകളില്‍ ലൈവ് ഷോ

ജിദ്ദ - ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്കു കീഴിലെ എന്റര്‍ടൈന്‍മെന്റ് പോര്‍ട്ടല്‍ വഴി കഴിഞ്ഞ മാസം 466 ലൈസന്‍സുകള്‍ അനുവദിച്ചതായി അതോറിറ്റി അറിയിച്ചു. പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ മെയ് മാസം അവസാനം വരെയുള്ള കാലത്ത് ആകെ 12,300 ലേറെ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ലൈവ് ഷോകള്‍ നടത്താന്‍ 191 ഉം എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ 92 ഉം എന്റര്‍ടൈന്‍മെന്റ് ഷോകള്‍ നടത്താന്‍ 93 ഉം ലൈസന്‍സുകള്‍ പോര്‍ട്ടല്‍ വഴി കഴിഞ്ഞ മാസം അനുവദിച്ചു.
സംഘാടന, ആള്‍ക്കൂട്ട നിയന്ത്രണത്തിന് 23 അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളും അനുവദിച്ചു. എന്റര്‍ടൈന്‍മെന്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 19 ഉം കലാ, വിനോദ ശേഷികള്‍ പരിപോഷിപ്പിക്കാന്‍ 15 ഉം എന്റര്‍ടൈന്‍മെന്റ് സെന്ററുകള്‍ക്ക് ആറും ലൈസന്‍സുകളും എന്റര്‍ടൈന്‍മെന്റ് പരിപാടികളുടെ ടിക്കറ്റ് വില്‍പനക്ക് ഏഴു അക്രെഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞ മാസം എന്റര്‍ടൈന്‍മെന്റ് പോര്‍ട്ടല്‍ വഴി അനുവദിച്ചതായും അതോറിറ്റി പറഞ്ഞു.

 

Latest News