നജ്‌റാന്‍ - കാലാവധി തീര്‍ന്ന 350 കിലോ ഭക്ഷ്യവസ്തുക്കള്‍ നജ്‌റാന്‍ നഗരസഭക്കു കീഴിലെ വെസ്റ്റ് നജ്‌റാന്‍ ബലദിയ പിടിച്ചെടുത്ത് നശിപ്പിച്ചു. വെസ്റ്റ് ബലദിയ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും വ്യാപാര സ്ഥാപനങ്ങളില്‍ ഞായറാഴ്ച നടത്തിയ പരിശോധനകള്‍ക്കിടെയാണ് കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. നഗരസഭാ നിയമ, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് നജ്‌റാന്‍ നഗരസഭ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത കംപ്ലയിന്റ്‌സ് നമ്പറായ 940 ല്‍ ബന്ധപ്പെട്ടോ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദീ ആപ്പ് വഴിയോ എല്ലാവരും അറിയിക്കണമെന്ന് നജ്‌റാന്‍ നഗരസഭ ആവശ്യപ്പെട്ടു.