തൃശൂര്‍- അടിയന്തരാവസ്ഥ തടവുകാരനും സി.പി.ഐ എം.എല്‍ സംസ്ഥാനകമ്മറ്റി അംഗവുമായിരുന്ന കൊടുങ്ങല്ലൂര്‍ ശ്രീനാരായണ പുരം സ്വദേശി മണത്തല നാരായണന്‍ (74 ) വാഹന അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം. കേരളത്തില്‍ 70കളില്‍ ഉയര്‍ന്നുവന്ന നക്‌സലൈറ്റ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട പാളി പോയ മതിലകം പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ കമാന്ററായിരുന്നു നാരായണന്‍.അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും മൃഗീയമായ പീഢനങ്ങള്‍ക്ക് വിധേയമായി ദീര്‍ഘകാലം ജയില്‍വാസ അനുഭവിച്ചിട്ടുണ്ട്. നാരായണന്‍ കൊടുങ്ങല്ലൂരിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വാര്‍ദ്ധക്യത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു നാരായണന്‍. വിമല പങ്കാളിയും.കാളി കുട്ടി, കൃഷ്ണന്‍ , ചന്ദ്രമതി, ഭാരതി ,ബേബി , ഗോപി , ഉണ്ണികൃഷ്ണന്‍ , രാജന്‍, ലളിത എന്നിവര്‍ സഹോദരങ്ങളമാണ്.