കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു

കണ്ണൂര്‍ - കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. പൂളക്കുറ്റ് സ്വദേശി ജിന്റോ (36)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന.  ലോറിക്കുള്ളില്‍ വെച്ചാണ്  ജിന്റോയ്ക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റര്‍ അകലെ മാര്‍ക്കറ്റില്‍  കുഴഞ്ഞ് വീഴുകയായിരുന്നു. മാര്‍ക്കറ്റിലേക്കുള്ള ചരക്കുമായി എത്തിയ ലോറിയുടെ ഡ്രൈവറാണ് ജിന്റോ.

 

Latest News