കോഴിക്കോട് - ബീച്ചില്‍ പന്തു കളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ടു വിദ്യാര്‍ത്ഥികളില്‍ രണ്ടാമന്റെയും മൃതദേഹം കണ്ടെത്തി. ഒളവണ്ണ ചെറുകര ടി കെ ഹൗസില്‍ അബ്ദുള്‍ റഹീമിന്റെ മകന്‍ ടി.കെആദില്‍ ഹസ്സന്റെ (16)മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. വെള്ളയില്‍ പിലിമുട്ടിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. കൂട്ടുകാരനായ ഒളവണ്ണ ചെറുകര കുളിപുളത്തില്‍ അബ്ദുള്‍ താഹിറിന്റെ മകന്‍ മുഹമ്മദ് ആദിലിന്റെ (18) മൃതദേഹം ഇന്നലെ അര്‍ധ രാത്രി കണ്ടെത്തിയിരുന്നു. മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടത്. അഞ്ച് പേരാണ് കളിക്കാനായി ബീച്ചില്‍ എത്തിയത്. മൂന്ന് പേര്‍ അപകടത്തില്‍ പെട്ടിരുന്നെങ്കിലും ഒരാള്‍ രക്ഷപ്പെട്ടിരുന്നു