തിരുവനന്തപുരം - ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി യാത്രക്കാര്‍ ഇന്ന് നാട്ടിലെത്തും. നോര്‍ക്ക റൂട്ട്സ് ഇടപെട്ടാ4ണ് ഇവരെ നാട്ടിലെത്തിക്കുന്നത്. അപകടത്തില്‍ പെട്ട കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡല്‍ ഷാലിമാര്‍ എക്സ്പ്രസ്സിലെ യാത്രക്കാരാണ് ഇവര്‍. ഇവരില്‍ പത്തു പേരെ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പ്രത്യേക ട്രെയിനില്‍ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിച്ചിട്ടുണ്ട്. പത്തു പേര്‍ക്കും എമര്‍ജന്‍സി ക്വാട്ടയില്‍ കേരളത്തിലേക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ ഇന്ന് കേരളത്തിലെത്തും. അപകടത്തെ തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്ന മറ്റ് നാലു പേര്‍ ഭൂവനേശ്വറില്‍ നിന്ന് വിമാനമാര്‍ഗം ബെംഗളുരു വഴി ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തും. അപകടത്തില്‍പെട്ടവരില്‍ കൂടുതല്‍ മലയാളികളുണ്ടെയെന്ന് പരിശോധിക്കുന്നുണ്ട്.