ജിസാന്‍ - ഫുര്‍സാന്‍ ദ്വീപിലെ സൈര്‍ ഗ്രാമത്തിലെ മത്സ്യബന്ധന ബോട്ട് ജെട്ടിക്കു സമീപം കടല്‍ പക്ഷികളുടെ മുട്ടശേഖരവുമായി ബോട്ടുടമയെയും കൂട്ടാളിയെയും പിടികൂടിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. മത്സ്യവിഭവ വകുപ്പ് ശാഖയുമായും വന്യജീവി അതോറിറ്റിയുമായും സഹകരിച്ച് നടത്തിയ പരിശോധനയില്‍ ബോട്ടുടമയുടെയും സഹായിയുടെയും പക്കല്‍ വ്യത്യസ്ത ഇനത്തില്‍ പെട്ട പക്ഷികളുടെ 248 മുട്ടകള്‍ കണ്ടെത്തി. അബൂഹമദ് ദ്വീപില്‍ കടല്‍ പക്ഷികളുടെ കൂടുകളില്‍ നിന്നാണ് ഇരുവരും മുട്ടകള്‍ ശേഖരിച്ചത്. നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി വന്യജീവി അതോറിറ്റിയെ സമീപിക്കുന്നതിന് നിയമ ലംഘകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.