അബഹ - മേല്‍പാലത്തിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ കുടുങ്ങിയ കാറിലെ യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. അബഹയില്‍ അപകടത്തില്‍ പെട്ട കാര്‍ നിയന്ത്രണം വിട്ട് ബാരിക്കേഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബാരിക്കേഡില്‍ ഇടിച്ച് ബാരിക്കേഡിനു മുകളിലേക്ക് കയറിയ കാര്‍ താഴേക്ക് പതിക്കാതെ തങ്ങിനിന്നതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പാലത്തില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. റെഡ് ക്രസന്റ് ആംബുലന്‍സുകള്‍ എത്തുന്നതിനു മുമ്പായി പരിക്കേറ്റവരില്‍ ഏതാനും പേരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നീക്കി. ഒരാളെ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലേക്ക് നീക്കി.