Sorry, you need to enable JavaScript to visit this website.

ഒപ്പം കിരീടമുയര്‍ത്തി, പിന്നാലെ മിന്നു കെട്ടി

മുംബൈ - ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കിരീട വിജയം ഒരുമിച്ചാഘോഷിച്ചതിനു പിന്നാലെ ഓപണര്‍ ഋതുരാജ് ഗെയ്കവാദ് കാമുകി ഉല്‍കര്‍ഷ പവാറിനെ മിന്നുകെട്ടി. ഉല്‍കര്‍ഷയും ക്രിക്കറ്ററാണ്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ഉജ്വല ഫോമിലായിരുന്ന ഋതുരാജ് ചെന്നൈയുടെ അഞ്ചാം കിരീടത്തിലേക്കുള്ള മുന്നേറ്റത്തില്‍ സുപ്രധാന റോളാണ് വഹിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്റ്‌ബൈയായി ഋതുരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
ചെന്നൈ കളിക്കാരായ ശിവം ദൂബെ, പ്രശാന്ത് സോളങ്കി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശിഖര്‍ ധവാന്‍, റാഷിദ് ഖാന്‍, ശ്രേയസ് അയ്യര്‍, ഉംറാന്‍ മാലിക് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഋതുരാജ് ഇന്ത്യക്കു വേണ്ടി ഒമ്പത് ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 
പൂനെക്കാരിയായ ഉല്‍കര്‍ഷ മഹാരാഷ്ട്രയുടെ ഓള്‍റൗണ്ടറാണ്. പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യുട്രീഷ്യന്‍ ആന്റ് ഫിറ്റ്‌നസ് സയന്‍സസിലെ വിദ്യാര്‍ഥി കൂടിയാണ് അവര്‍.
 

Latest News