Sorry, you need to enable JavaScript to visit this website.

ചികിത്സാ പിഴവ്; പ്രസവത്തെ തുടർന്ന് മാതാവും നവജാത ശിശുവും മരിച്ചതിൽ ആശുപത്രിക്കെതിരെ കേസ്

കോഴിക്കോട് - പ്രസവത്തെ തുടർന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. വടകര ഇരിങ്ങണ്ണൂർ സ്വദേശി സൗദയുടെയും കുഞ്ഞിന്റെയും മരണത്തിലാണ് കേസെടുത്തത്. ചികിത്സയിൽ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സൗദയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്.
  ഫെബ്രുവരി 13-നാണ് പ്രസവത്തിനായി സൗദയെ വടകര സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അത്യാസന്ന നിലയിലായതിനെ തുടർന്ന് കുഞ്ഞിനെ വടകരയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് മൂന്നാമത്തെ ദിവസം കുഞ്ഞ് മരിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സൗദയെയും കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും മെയ് 13ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അനസ്‌തേഷ്യ നൽകിയതിലെ പിഴവും ചികിത്സയിലെ അനാസ്ഥയുമാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. 
 സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാനും ആശുപത്രിക്ക് മുമ്പിൽ പ്രത്യക്ഷ സമരത്തിനുമുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടകര ഡിവൈ.എസ്.പി പ്രതികരിച്ചു.
 

Latest News