പൊട്ടിവീണ കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

ഇടുക്കി-ബൈസണ്‍വാലി ഇരുപതേക്കര്‍ നെല്ലിക്കാടിന് സമീപം പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. നെല്ലിക്കാട് സ്വദേശി പരേതനായ ഗുരുസ്വാമിയുടെ ഭാര്യ സുബ്ബലക്ഷ്മി(73) ആണ് മരിച്ചത്.  സമീപത്തുള്ള മകള്‍ മഹാലക്ഷ്മിയുടെ വീട്ടിലേക്ക് പോയ സുബ്ബലക്ഷ്മി തിരിച്ചെത്തിയില്ല. സമീപത്തെ കുട്ടികളാണ് പൊട്ടിവീണ വൈദ്യുത ലൈന് സമീപം വീണ് കിടക്കുന്ന സുബ്ബലക്ഷ്മിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുത വകുപ്പ് ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇവിടെ നിന്ന് മാറ്റി. മറ്റ് മക്കള്‍. പരേതനായ കറുപ്പയ്യ, മുരുകന്‍, പാണ്ടി, വസന്താദേവി. മരുമക്കള്‍. കറുപ്പായി, സെല്‍വി, പൂമാരി. അര്‍ജുനന്‍, പളനിവേല്‍.

 

Latest News