കോഴിക്കോട് - കാറില്‍ വിദേശ മദ്യം കടത്തുകയായിരുന്ന യുവതി ഉള്‍പ്പടെ രണ്ട് പേരെ താമരശ്ശേരിയില്‍ എക്‌സൈസ് സംഘം പിടികൂടി. ഇവരില്‍ നിന്ന് 72 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. സംഭവത്തില്‍ പുതുപ്പാടി കാക്കവയല്‍ പനച്ചിക്കല്‍ സ്വദേശികളായ വയലപ്പിള്ളില്‍ തോമസ്, കാരക്കുഴിയില്‍ ഷീബ എന്നിവരെ അറസ്റ്റ് ചെയ്തു. വാവാട് വെച്ച് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്. ഇവര്‍ വിദേശ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് സര്‍ക്കിളും സംഘവും നടത്തിയ നീക്കത്തിലാണ് 72 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 ബി 2599 നമ്പര്‍ കാര്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു.