കൊച്ചി -ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആര്‍ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇവര്‍ ഡ്യൂട്ടിക്കിടെ മദ്യപിക്കാറുണ്ടെന്ന് വിവരം കൊച്ചി കമ്മിഷണര്‍ക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണറുടെയും ഡിസിപിയുടെയും നിര്‍ദേശപ്രകാരം ഈ രണ്ട് പൊലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് മദ്യപിക്കുന്നതിനിടെ മേഘനാഥന്‍, രാജേഷ് എന്നിവരെ കൈയ്യോടെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.