തിരുവനന്തപുരം : സിനിമാ സംവിധായകന്‍ രാജസേനന്‍ ബി ജെ പി വിട്ട് സി പി എമ്മില്‍ ചേരുന്നു. ഇതിന് മുന്നോടിയായി സി പി എം ആസ്ഥാനമായ എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി അദ്ദേഹം ചര്‍ച്ച നടത്തി. നിലവില്‍ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗമാണ് രാജസേനന്‍. ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാര്‍ട്ടി വിടുന്നത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവുമൊടുവില്‍ സി പി എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനന്‍ പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.