Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച് പോയ വയോധികന്‍ മരിച്ചു

കൊല്ലം: ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഏരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച് പോയ വയോധികന്‍ മരിച്ചു. ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസില്‍ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ സിദ്ദിഖിനെ ആശുപത്രിയില്‍ കൊണ്ടു പോകാതെ ബസ് ജീവനക്കാര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മുഴുതാങ്ങ് ക്ഷേത്രത്തിനടുത്ത് വച്ചാണ് സംഭവം. ബസിനുള്ളില്‍ വെച്ച് സിദ്ദീഖ്  ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ ബസ് ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദ്ദീഖിനെ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. ബോധരഹിതനായി കിടന്ന സിദ്ദീഖിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്വകാര്യബസ് ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സഹയാത്രക്കാരന്റെ ശരീരത്തില്‍ ഛര്‍ദ്ദിച്ചതിനാലാണ് ബസില്‍ നിന്ന് സിദ്ദിഖിനെ പുറത്താക്കിയതെന്നാണ് ജീവനക്കാരുടെ മൊഴി. അസ്വാഭാവിക മരണത്തിന് ഏരൂര്‍ പൊലീസ് കേസെടുത്തു. ഇടുക്കി സ്വദേശിയായ സിദ്ദിഖ് കുറച്ചു മാസങ്ങളായി ഏരുരില്‍ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു.

 

Latest News