Sorry, you need to enable JavaScript to visit this website.

ഇറാൻ-സൗദി വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്യാനും കൂടിക്കാഴ്ച നടത്തിയപ്പോൾ.

റിയാദ് - ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്യാനും കൂടിക്കാഴ്ച നടത്തി.
ബീജിംഗിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാർ നടപ്പാക്കുന്നതിനുള്ള നടപടികൾ പിന്തുടരുന്നതിനൊപ്പം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ ഉഭയകക്ഷി, അന്താരാഷ്ട്ര ബന്ധങ്ങൾക്ക് സാധ്യത കൈവരിക്കുന്നതിനുള്ള സഹകരണ മാർഗങ്ങൾ ചർച്ച ചെയ്യാനും കൂടിയാലോചന യോഗങ്ങൾ ശക്തമാക്കാനുമുള്ള ആഗ്രഹം ഇരുപക്ഷവും കൂടിക്കാഴ്ചയിൽ പ്രകടിപ്പിച്ചു.
വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽറസി, അംബാസഡർ സുൽത്താൻ അൽലുയ്ഹാൻ അൽഅൻഖരി, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags

Latest News