കോട്ടയം - സിനിമ ഷൂട്ടിങ്ങിനെത്തിയ 11-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന ആൾ അറസ്റ്റിൽ. കങ്ങഴ സ്വദേശി എം.കെ റെജി(51)യെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെൺകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.