തിരുവനന്തപുരം- സമവായത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷനെ ബഹിഷ്‌കരിച്ച് ആർ.എസ്.എസ് സംസ്ഥാന നേതൃത്വം.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനുമായി കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണാൻ ആർ.എസ്.എസ് നേതാക്കൾ കൂട്ടാക്കിയില്ല. ഇതോടെ ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള അകൽച്ച കൂടുതൽ രൂക്ഷമായി. കേരളത്തിലെ പ്രശ്‌ന പരിഹാരത്തിന് ആർ.എസ്.എസ് സർ സംഘ ചാലക് മോഹൻ ഭഗവതി ന്റെ സാന്നിധ്യത്തിൽ മാത്രമേ ഇനി ബി.ജെ.പി നേതൃത്വവുമായി ചർച്ചയ്ക്കുള്ളൂവെന്ന നിലപാടിലാണ് ആർ.എസ്.എസ് സംസ്ഥാന നേതൃത്വം. ആർ.എസ്.എസുമായി ആലോ ചിക്കാതെ കുമ്മനം രാജശേഖരനെ മിസോറം ഗവർണർ ആക്കിയതിലുള്ള പ്രതിഷേ ധത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ബഹിഷ്‌കരണം. ഇന്നലെ തിരുവനന്തപുരത്തെത്തിയ അമിത് ഷാ ആർ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് മുൻകൂട്ടി സമയം ചോദിച്ചിരുന്നു.
ഇതനുസരിച്ച് ഭാരതീയ വിചാര കേന്ദ്രം മുൻ ഡയറക്ടർ പി. പരമേശ്വരൻ താമസിക്കുന്ന സ്ഥലത്തായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചത്. പ്രാന്തകാര്യ വാഹകുമാരായ ഗോപാലൻ കുട്ടി, രാധാകൃഷ്ണൻ, സംഘചാലക് പി.ഇ.ബി മേനോൻ, പ്രാന്ത പ്ര ചാരക് കൃഷ്ണനുണ്ണി എന്നിവരെ കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഇവരാരും എത്തിയില്ലെന്ന് മാത്രമല്ല, പകരം ആരെയും നിയോഗിച്ചതുമില്ല. ഒടുവിൽ പി. പരമേശ്വരനുമായി അൽപ നേരം സൗഹൃദ സംഭാഷണം നടത്തിയ ശേഷം അമിത് ഷാ മടങ്ങിപ്പോയി.
ആർ.എസ്.എസ് ബഹിഷ്‌കരിച്ചതോടെ അമിത് ഷായുടെ കേരള സന്ദർശനം പാഴായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മൂന്ന് മാസം മുമ്പ് നിശ്ച യിച്ചതനുസരിച്ചാണ് അമിത് ഷാ കേരളത്തിലെത്തിയത്. എന്നാൽ അതിനിടയിലാണ് കുമ്മനത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ബി.ജെ.പിയെയും ആർ.എസ്.എസിനെയും വെട്ടിലാക്കിയത്. നേരത്തെ നിശ്ചയിച്ചതിലും മൂന്നര മണിക്കൂർ വൈകിയാണ് അമിത്ഷാ ചൊവ്വാഴ്ച കേരളത്തിലെത്തിയത്. ആദ്യം കോർ കമ്മിറ്റി യോഗം ചേർന്നു. അധ്യക്ഷനില്ലാത്തതിനാൽ തർക്കം ഒഴിവാക്കാൻ ഒ. രാജഗോപാലിനെ യോഗത്തിൽ താൽക്കാലിക അധ്യക്ഷനാക്കി. ഈ യോഗത്തിലും സംസ്ഥാന നേതാക്കൾ ചേരിതിരിഞ്ഞ് ഇരുന്നു. ഇരുണ്ടു മൂടിയ അന്തരീക്ഷം തണുപ്പിക്കാൻ അമിത് ഷായുടെ കയ്യിൽ ഫോർമുലയുമില്ലായിരുന്നു. ഒരു വിധം യോഗം അവസാനിപ്പിച്ച് ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തിലേക്ക് പോയി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ബൂത്തിലും നടത്താനുള്ള പരിപാടികൾ എന്തൊക്കെയാണെന്ന് കഴിഞ്ഞ വർഷം ജൂണിൽ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ എന്തു വരെയായി എന്ന് വിലയിരുത്താനാണ് ബൂത്ത് ഏജന്റുമാർ ഉൾ പ്പെടെയുള്ളവരുടെ യോഗം വിളിച്ചത്.
എല്ലാ നിർദ്ദേശവും പൊളിച്ചടുക്കിയ സംസ്ഥാന നേതാക്കൾക്കെതിരേ രൂക്ഷ വിമർശനം നടത്തിയ ശേഷമാണ് അമിത് ഷാ യോഗങ്ങൾ അവസാനിപ്പിച്ചത്. കേരളത്തിലെ നേതാക്കൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകിയിട്ടും പാർട്ടിയുടെ വളർച്ചയ്ക്ക് ഉപയോഗിക്കാതെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കുകയാണെന്നായിരുന്നു അമിത് ഷായുടെ പ്രധാന വിമർശനം. കേരളത്തിൽ നിന്ന് കുമ്മനത്തെ ഗവർണറായും കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയായും ഉൾപ്പെടുത്തി. എന്നാൽ ഇതൊന്നും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ നേതൃത്വത്തിന് സാധിച്ചില്ല. ഒപ്പം നിർത്താൻ കഴിയുന്ന സമുദായങ്ങളെ പോലും കൂടെ നിർത്താൻ സാധിച്ചില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സം സ്ഥാന അധ്യക്ഷനെക്കുറിച്ചുള്ള ചർച്ചകൾ അനുവദിക്കാത്തതിനാൽ നേതാക്കൾ തങ്ങ ളുടെ നിവേദനങ്ങൾ എഴുതി നൽകി.