ജിദ്ദ - കുട്ടികള്‍ക്കിടയില്‍ മയക്കു മരുന്ന് ഉപയോഗം വ്യാപകമാകുന്നതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജെ.സി.ഡബ്ലിയു.സി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ദൗഹ അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
യൂത്ത് വിംഗ് കോഡിനേറ്റര്‍മാരായ ഡോ. റാഷ നസീഹു, സിഹാന അമീര്‍, റഫ്‌സീന അഷ്ഫാക്, ശബാനത്ത് നൗഷാദ്, ഫെബിന്‍. യു എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചക്ക് 3 മുതല്‍ പത്ത് മണി വരെ നീണ്ട ക്യാമ്പില്‍ നാല്‍പ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഹാനികരമായ ലഹരി പദാര്‍ഥങ്ങളെക്കുറിച്ചും അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും രസകരമായ ആക്ടിവിറ്റികളിലൂടെ കുട്ടികളെ ബോധവത്ക്കരിച്ചു.
ഗ്രൂപ്പ് ആക്ടിവിറ്റികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.